2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്തിൽ പോത്തുകുട്ടി വിതരണം നടത്തി. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ പോത്തുകുട്ടിയെ ഗുണഭോക്താവിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഇ. ഉമാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർമാരായ ഐശ്വര്യ ഉണ്ണി, എ. ആർ. കൃഷ്ണൻകുട്ടി, പി ടി മണികണ്ഠൻ, എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നിന്നായി അർഹത നേടിയ 36 പേർക്കാണ് പോത്തുകുട്ടികളെ 50 ശതമാനം സബ്‌സിഡിയായി നൽകിയത്. വെറ്റിനറി ഡോക്ടർ എസ്. ഷിബുകുമാർ പദ്ധതി വിശദീകരണം നടത്തി. ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ രാധിക എം ആർ സ്വാഗതവും, ജിനി കുരിയൻ നന്ദിയും പറഞ്ഞു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍