സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

 



 പാചക തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ ഇനി പറയുന്നവയാണ്.

 * ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകുന്ന കാര്യം ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനിച്ചു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ പോലും സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യും.

 * നിലവിൽ 300:1 എന്ന അനുപാതത്തിൽ പാചക തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

 * പാചക തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസ്സായി നിശ്ചയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നൽകാൻ ട്രേഡ് യൂണിയനുകൾക്ക് നിർദ്ദേശം നൽകി.

 * പാചക തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകാൻ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്ക് നിർദ്ദേശം നൽകും.

 * അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചക തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

 * മിനിമം വേജസിന്റെ പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 * കഴിഞ്ഞ വർഷം നൽകിയതിൽ കുറവ് വരുത്താതെ പാചക തൊഴിലാളികൾക്ക് ഓണക്കാലത്ത് ഈ വർഷവും ഓണറേറിയം നൽകും.

യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, ലേബർ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ എസ് ഐഎഎസ്, ലേബർ കമ്മീഷണർ ഷഫ്‌ന നസുറുദ്ധീൻ ഐഎഎസ്, പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര .എസ് ഐഎഎസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍