കേരള ടെക്സ്റ്റൈൽ കോർപ്പറേഷൻ വസ്ത്ര നിർമ്മാണ രംഗത്തേക്കും: പി. രാജീവ്, വ്യവസായ വകുപ്പ് മന്ത്രി.









50 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് നൂൽ ഉൽപാദനം മാത്രം നടത്തിയിരുന്ന കേരള ടെക്സ്റ്റൈൽ കോർപ്പറേഷൻ വസ്ത്ര നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുന്നു. വ്യവസായ വകുപ്പിൻ്റെ വൈവിധ്യവൽക്കരണ നയത്തിൻ്റെ ഭാഗമായാണ് വസ്ത്ര നിർമ്മാണവും കോർപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. ആദ്യ വിൽപ്പനശാല കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

കേരള പോലീസിന് യൂണിഫോം വിതരണം ചെയ്യുന്നതും, സൗജന്യ സ്കൂൾ കൈത്തറി യൂണിഫോം പദ്ധതിയിൽ ഭാഗമാകാൻ സാധിച്ചതും ചുരുങ്ങിയ കാലയളവിലാണ്. നാടുകാണിയിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ ഡൈയിങ്ങ് & പ്രിൻ്റിങ്ങ് യൂണിറ്റ് യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ രംഗത്തിറക്കാൻ സാധിക്കും.

രാജ്യത്തെ ടെക്സ്റ്റൈൽ മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തരം വൈവിധ്യവൽക്കരണ ശ്രമങ്ങളിലൂടെ പുതിയ വിപണി കൂടി കണ്ടെത്താനാണ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭകരമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിലേക്കൊരു പുതിയ ചുവടുവെപ്പ് കൂടിയാണ് ഈ വിൽപ്പന ശാല.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍