മച്ചാട് സാന്ത്വന സൊസൈറ്റിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ ഭാഗമായി നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച പശുക്കിടാവിനെ നൽകി എ. സി. മൊയ്തീൻ എംഎൽഎ യും കുടുംബവും.





വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ ഭാഗമായ നറുക്കെടുപ്പിൽ പശുക്കുടാവിനെ സമ്മാനമായി ലഭിച്ചത് പനങ്ങാട്ടുകരയിലെ എ.സി. മൊയ്തീൻ എംഎൽഎയുടെ ഭാര്യ ഉസൈബ ബീവിക്കാണ്. തനിക്ക് ലഭിച്ച പശുക്കുടാവിനെ മച്ചാട് സാന്ത്വന സൊസൈറ്റിക്ക് ഇന്ന് പനങ്ങാട്ടുകര കണ്ണൻ്റെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ കൈമാറി.


സാന്ത്വന സൊസൈറ്റി പ്രസിഡണ്ട് ടി. കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.സി. മൊയ്തീൻ എംഎൽഎ മുഖ്യാതിഥിയായി. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. വി. സുനിൽകുമാർ, ബോർഡ് അംഗങ്ങളായ എൻ. ജി. സന്തോഷ് ബാബു, എ. കെ. സുരേന്ദ്രൻ, പി. കെ. ജയറാം, ഉസൈബ ബീവി, കരുണാകരൻ നായർ എന്നിവർ സംസാരിച്ചു.

സ്വാന്തന സൊസൈറ്റി സെക്രട്ടറി ടി. പരമേശ്വരൻ സ്വാഗതവും, ട്രഷറർ കെ. നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍