ചലച്ചിത്ര വികസന കോർപ്പറേഷൻ വഴി സ്ത്രീകൾക്കും ദളിതർക്കും സിനിമ നിർമ്മിക്കാനായി സർക്കാർ നൽകിവരുന്ന ഫണ്ടിനെ സംബന്ധിച്ച് ചലച്ചിത്ര കോൺക്ലെവിൽ വച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദപരമായ പ്രസ്താവന നിർഭാഗ്യകരമാണ്. അടൂർ ഗോപാലകൃഷ്ണൻ അടക്കം ഒരുപാട് പ്രതിഭാധനരായ കലാകാരന്മാർ കേരളത്തിൽ സിനിമ ചെയ്യുന്നുണ്ട്, അതിൽ ദളിതർക്കും സ്ത്രീകൾക്കും മാത്രമായി എന്തെങ്കിലും പ്രത്യേക പരിശീലനം നൽകേണ്ട ആവശ്യമില്ല. നിലവിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സിനിമകളെല്ലാം മികച്ച നിലവാരം പുലർത്തുന്നതും കലാമൂല്യമുള്ളതും നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുള്ളതുമാണ്. അത്തരത്തിലുള്ള സിനിമാപ്രവർത്തകരെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ അഭിലഷണീയമല്ല.
ഈ പ്രസ്താവനയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു വന്നെങ്കിലും തന്റെ നിലപാട് തിരുത്താൻ അടൂർ ഗോപാലകൃഷ്ണൻ തയ്യാറായിട്ടില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. തന്നോട് പ്രതികരിച്ച പുഷ്പവതിയെ പിന്നെയും ആക്ഷേപിച്ച് സംസാരിക്കാനാണ് അദ്ദേഹം തയ്യാറായത്. താൻപോരിമയും ധാർഷ്ട്യവും ആണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. അരികു വൽക്കരിക്കപ്പെട്ട ജനതയെ പ്രതിനിധീകരിച്ച് ആർജവത്തോടെ പ്രതികരിച്ച സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സണും പ്രശസ്ത ഗായികയുമായ പുഷ്പവതിക്ക് മഹിളാ അസോസിയേഷൻ പരിപൂർണ്ണ പിന്തുണ നൽകുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍