ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള കേരള ഖാദിമേള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

 



 ‘എനിക്കും വേണം ഖാദി’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ഈ വർഷത്തെ ആഘോഷപരിപാടികൾ സെപ്തംബർ നാല് വരെ നീണ്ടുനിൽക്കും. മികച്ച ഖാദി വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും മേളകളുടെ ഭാഗമായി പ്രദർശിപ്പിക്കും. പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഡിസൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായുള്ള സഹകരണമുൾപ്പെടെ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒപ്പം ആഴ്ചയിലൊരിക്കൽ സർക്കാർ ഉദ്യോഗസ്ഥർ ഖാദി വസ്ത്രം ധരിക്കുന്നുവെന്നതും ഉറപ്പ് വരുത്തുന്നതായി മന്ത്രി പറഞ്ഞു. വൈവിധ്യവൽക്കരണത്തിലൂടെ ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ജനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളും ബോർഡ് നടപടി സ്വീകരിച്ചു വരികയാണ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍