അക്ഷയ കേന്ദ്രങ്ങളിലൂടെ K Smart സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനായി പുന: നിശ്ചയിച്ച് നൽകിയ സേവന നിരക്ക് അക്ഷയ സംരംഭകർക്ക് യാതൊരു രീതിയിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല - അസോസിയേഷൻ ഓഫ് ഐ
ടി എംപ്ലോയീസ് (സിഐടിയു)
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ മതിയായ വരുമാനം ഇല്ലാതെ അടച്ച് പൂട്ടൽ ഭീഷണിയിലായിരിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് നടത്തിയ സമരത്തിന് ശേഷമുണ്ടായ ചർച്ചയെ തുടർന്ന് 2 വർഷം കൂടുമ്പോൾ സർവ്വീസ് ചാർജ് വർദ്ധിപ്പിക്കും എന്ന ഉത്തരവ് സർക്കാർ ഇറക്കിയതാണ്. എന്നാൽ കഴിഞ്ഞ 8 വർഷമായി സർവീസ് ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. സർവ്വീസ് ചാർജ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നിരവധി സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ സമർപ്പിച്ചിട്ടുള്ളതും ആണ്. നിലവിലുളള സർവ്വീസ് ചാർജ് പുതുക്കിയില്ല എന്ന് മാത്രമല്ല കെ സ്മാർട്ടിനായി ഇപ്പോൾ ഇറക്കിയ സർവ്വീസ് ചാർജ് ഉത്തരവിൽ 8 വർഷം മുൻപ് അക്ഷയയിൽ വാങ്ങിയിരുന്ന സർവീസ് ചാർജ് ആണ് ഇപ്പോൾ കെസ്മാർട്ടിനും നൽകിയിരിക്കുന്നത് . കെ സ്മാർട്ടിന് 2022 ൽ 56168/2022/O /O ASPO A KS സർക്കാർ ഉത്തരവ് പ്രകാരം ഉണ്ടായിരുന്ന സർവീസ് ചാർജിൽ നിന്ന് വെട്ടി കുറച്ചാണ് 8 വർഷം മുൻപുളള പഴയ നിരക്ക് ആക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ സർവ്വീസ് ചാർജ് വാങ്ങി സർവ്വീസ് നടത്തി കേരളത്തിലെ അക്ഷയ സംരംഭകരെയും ജീവനക്കാരെയും വഴിയാധാരമാക്കുന്നതിന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് തയ്യാറല്ല. 6/8/2025 തീയതിയിലെ GO(Rt) NO. 185/ITD നമ്പർ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ച കെ സ്മാർട്ട് പുതുക്കിയ സേവന നിരക്ക് യൂണിയൻ അംഗീകരിക്കുന്നില്ല.ബഹിഷ്കരിക്കുന്നതിന് AITE(CITU) തീരുമാനിച്ചു.
യൂണിയനുമായി കൂടി ആലോചിച്ച് തൊഴിലെടുക്കുന്ന തൊഴിലാളിക്ക് കാലഘട്ടത്തിന് അനുസരിച്ച് മതിയായ വേതനം ലഭിക്കുന്നതിനുളള സമീപനം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിക്കാൻ വേണ്ടിയുള്ള സമര പരിപാടിയുമായി മുന്നോട്ട് പോകേണ്ടിവരും. ഇന്ത്യക്ക് തന്നെ മാതൃകയായ അക്ഷയ കേന്ദ്രങ്ങളെ സംരംക്ഷിക്കുന്നതിന് മാതൃകാപരമായ സമീപനം സ്വീകരിക്കേണ്ടതാണ്. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിലെ സംരംഭകരെയും ജീവനക്കാരെയും കടക്കെണിയിൽ നിന്നും സംരക്ഷിക്കുന്നതിനായി യൂണിയനുമായി യാതൊരു രീതിയിലുമുള്ള അഭിപ്രായങ്ങൾ പോലും ആരായാതെ ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ മുഖേന നടപ്പിലാക്കിയ ഈ നിരക്കിൽ മാറ്റം വരുത്തി അനുയോജ്യമായ സർവ്വീസ് ചാർജ് ലഭ്യമാക്കുന്നതിനായിയുളള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സി ഐ ടി യു സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം കെ സ്മാർട്ടിനായി ഇറക്കിയ സർവീസ ചാർജ് ബഹിഷ്കരിക്കുകയാണ്.
തൊഴിലെടുക്കുന്ന തൊഴിലാളിക്ക് കാലഘട്ടത്തിന് അനുസരിച്ച് മതിയായ വേതനം ലഭിക്കുന്നതിനുളള സമീപനം സർക്കാർ സ്വീകരിക്കേണ്ടതാണ്.
അല്ലാത്ത പക്ഷം നിലനിൽപ്പിനു വേണ്ടി , ചെയ്യുന്ന തൊഴിലിന് ന്യായമായ വരുമാന ലഭ്യതക്കായുള്ള ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകേണ്ടിവരും എന്നറിയിക്കുന്നു. ഇന്ത്യക്ക് തന്നെ മാതൃകയായ അക്ഷയ കേന്ദ്രങ്ങളെ സംരംക്ഷിക്കുന്നതിന് മാതൃകാപരമായ സമീപനം സ്വീകരിക്കണമെന് അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി ടി ശോഭന , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് വി , ഷംസു കല്ലൂർ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍