പശ്ചിമ കൊച്ചിയിൽ രണ്ടരക്കോടി രൂപയുടെ തിമിംഗല ഛർദി (Ambergris) യുമായി യുവാക്കളെ മട്ടാഞ്ചേരി പോലീസ് പിടികൂടി.

 


കൊച്ചി സിറ്റിയിൽ ഒന്നേകാൽ കിലോയോളം തിമിംഗല ഛർദി ( Ambergris) 

ലക്ഷദ്വീപിൽ നിന്ന് 02-08-2025 തിയ്യതി കൊച്ചിയിൽ വിൽപ്പനക്ക് കൊണ്ടു വന്നതായുള്ള രഹസ്യ വിവരം കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ. IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി. IPS ന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി മട്ടാഞ്ചേരി ACP ഉമേഷ് ഗോയൽ IPS ന്റെയും മട്ടാഞ്ചേരി SHO ഷിബിൻ. K.A യുടേയും മേൽ നോട്ടത്തിൽ കൊച്ചി സിറ്റി SSB യുടെ സഹായത്തോടെ മട്ടാഞ്ചേരി SOG സബ്ബ് ഇൻസ്പെക്ടർ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിമിംഗല ഛർദി ( Ambergris) പിടികൂടിയത്. അന്താരഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടി രൂപയോളം വിലവരും. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും ഈ കണ്ണിയിലെ മുഖ്യ ഇടനിലക്കാരനായ ഫോർട്ട് കൊച്ചി സ്വദേശിയായ സുഹൈൽ, ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടിയുടെ സമീപത്തുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി ചോദ്യം ചെയ്യുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മൽപ്പിടുത്തത്തിനൊടുവിൽ കീഴ്പെടുത്തുകയും ഇയാളുടെ കൈവശം സാമ്പിളായി വിൽക്കാൻ വച്ചിരുന്ന ഉദ്ദേശം 35 gm തിമിംഗല ഛർദി (Ambergris) പിടികൂടുകയും തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് കൽപ്പേനി സ്വദേശിയായ സുഹൈലിൽ നിന്നും ഒരു കിലോ തൂക്കം വരുന്ന Ambergris ഉം 06/08/2025 തീയതി വെളുപ്പിന് 03.00 മണിക്ക് തോപ്പുംപടി ഭാഗത്ത് നിന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി DANSAF സബ്ബ് ഇൻസ്പെക്ടർ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ എസ്. ഐ മിധുൻ അശോക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, ശരത്ത്, ഉമേഷ് ഉദയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍