എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ വെച്ച് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ചലച്ചിത്രതാരം റിമ കല്ലിങ്കലിനു ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ടായിരുന്നു ആദ്യ വില്പന നിർവഹിച്ചത്.
അരിപ്പൊടി ( പുട്ടുപൊടി, അപ്പം പൊടി ) , പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാൻഡിലെ പുതിയ ഉത്പന്നങ്ങൾ. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണ മേന്മ ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ പുതിയ ഉത്പന്നങ്ങൾ എത്തിക്കുന്നത്.
കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വില്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാൻറിൽ ലഭ്യമാകും . സേമിയ/ പാലട പായസം മിക്സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്.
സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കിയ പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി 5കിലോയ്ക്ക് 310രൂപ , ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.
സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് , ജനറൽ മാനേജർ വി. എം. ജയകൃഷ്ണൻ , അഡീഷണൽ ജനറൽ മാനേജർ വി. കെ. അബ്ദുൽ ഖാദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍