ആറുലക്ഷം കോടിയുടെ കടവുമായി സംസ്ഥാനം : ഈ പോക്ക് എവിടെയെത്തുമെന്ന് ? കേരള പ്രവാസി അസോസിയേഷൻ.





സംസ്ഥാനത്തിന്റെ കടം ഇപ്പോള്‍ 4,71,091കോടി രൂപയാണെന്നും, 2026 മാര്‍ച്ചില്‍ ഇത് 4,81,997കോടി കടക്കുമെന്നുമാണ് കേന്ദ്ര ധനസഹമന്ത്രി ലോക്‌സഭയെ അറിയിച്ചത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും, ക്ഷേമപെന്‍ഷനുമായി കൊടുത്തു തീര്‍ക്കേണ്ട കണക്കുകൂടെ ചേര്‍ക്കുമ്പോള്‍ ഇത് ആറുലക്ഷം കോടി കടക്കും. ബജറ്റിനു പുറത്ത് കടമെടുക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബിയുടെ കടം മുപ്പതിനായിരം കോടിക്ക് മുകളിലാണ്. ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ രൂപീകരിച്ച സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 16,000 കോടിക്കു മുകളിലാണ്. കരാറുകാര്‍ക്കും മറ്റും 15 ,000 കോടിയുടെ കുടിശ്ശികയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍പില്ലാത്തവിധം 22 ശതമാനം ഡിഎ കുടിശ്ശികയാണ്. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി. സര്‍ക്കാര്‍ കടം കൊണ്ട് പൊറുതി മുട്ടുമ്പോഴും വിവിധ വകുപ്പുകളില്‍ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നതാണ് വിരോധാഭാസം. കടത്തില്‍ നിന്നും മുക്തരാകാന്‍ വഴിയില്ലെങ്കിലും സാമ്പത്തിക അച്ചടക്കം പാലിച്ച് നില ഭദ്രമാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാവി ഇരുളിലാകും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍