സംസ്കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ് പെറ്റ തൃശ്ശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുന്നതുമാണ്. ബീഹാറില്‍ രാഷ്ട്രീയ പാർട്ടികളോട് ചർച്ച പോലും ഇല്ലാതെ വോട്ടർ പട്ടികയുടെ തീവ്രപുനപരിശോധന നടത്തി 65ലക്ഷം പൗരന്മാരുടെ വോട്ടവകാശം ഹനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.
കർണ്ണാടകയില്‍ നടന്നതായി രാഹുല്‍ഗാന്ധി ആരോപിച്ച കൃത്രിമങ്ങളെപ്പറ്റി വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഒഴിഞ്ഞുമാറുകയാണ്. തൃശ്ശൂരില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ ആള്‍താമസമില്ലാത്ത ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമേല്‍വിലാസങ്ങളുണ്ടാക്കി വന്‍ക്രമക്കേട് നടത്തിയതായ വസ്തുതകളും ഉള്‍പ്പെടുന്നു. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞടുപ്പ് സമ്പ്രദായത്തോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിന്മേല്‍ സമഗ്ര അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍