തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 2024ൽ നടന്ന തിരഞ്ഞെടുപ്പിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തതായി പരാതി. പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ നാല് സി എന്ന ഫ്ലാറ്റിലാണ് ക്രമക്കേട് നടന്നത്. വീട്ടിൽ തനിക്ക് മാത്രമാണ് തൃശ്ശൂരിൽ വോട്ടുള്ളത്. ബാക്കി അംഗങ്ങൾക്ക് പൂച്ചിന്നിപാടത്താണ് വോട്ടുള്ളത്. ബാക്കിയുള്ളവ ആര് ചേർത്തു എന്ന് അറിയില്ലെന്നും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നുവെന്നും ഫ്ലാറ്റുടമ പ്രസന്ന പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍