മുമ്പെങ്ങുമില്ലാത്തത്ര ആകർഷകമായ ഇളവുകളോടെ കുടിശ്ശിക തീർക്കാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു.

 



 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 2 വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികകൾ അനായാസം തീർപ്പാക്കാം.

10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. 

5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ. 

2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നൽകിയാൽ മതി.

പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. 

മുതലും പലിശയും ഒരുമിച്ച് അടച്ചുതീർക്കുന്നവർക്ക് മുതലിൽ 5% അധിക ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കുടിശ്ശിക തീർപ്പാക്കാൻ ഇത്രയേറെ ഇളവുകൾ ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും ഈ പദ്ധതിയുടെ ഭാഗമാകാം.

ഈ അവസരം 2025 ഓഗസ്റ്റ് 30 വരെ മാത്രം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍