പുന്നംപറമ്പ്-മണലിത്തറ -ചെന്നിക്കര റോഡ് ഉദ്ഘാടനം പ്രഹസനമാണ് എന്ന് പ്രതിപക്ഷ മെമ്പർമാർ.



തെക്കുംകര: ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചെന്നിക്കര വരെ നീളുന്ന റോഡ് പലയിടത്തും പണി പൂർത്തികരിച്ചിട്ടില്ല എന്ന് മാത്രമല്ല. കാനകളുടെ നിർമ്മാണവും സ്ലാബിടലും കഴിഞ്ഞിട്ടില്ല. ഇതു മൂലം ജനങ്ങൾ ഏറെ ദുരിതത്തിലാണ്. പലയിടങ്ങളിലും അഴുക്കുവെള്ളം കെട്ടി നിക്കുന്നതിനും കാരണമായിട്ടുണ്ട്.

 മണലിത്തറയിലെ റോഡുകളുടെ പല ഭാഗത്തും റോഡിലെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതും വാട്ടർ അതോറിറ്റിയെയും, റോഡ് കാരാറുകാരെയും അറിയിച്ചിട്ടും, പഞ്ചായത്ത് ഭരണസമിതിയിൽ ഉന്നയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പാർലിമെൻ്ററി പാർട്ടി നേതാവും, വാർഡ് മെമ്പറുമായ എ. ആർ. കൃഷ്ണൻകുട്ടി പറഞ്ഞു. ആറാം വാർഡ് മെമ്പർ പി. ടി. മണികണ്ഠൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ ജോഫി ചിറയത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ എന്നിവർ സംസാരിച്ചു. ഇന്നത്തെ റോഡ് ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചുള്ളതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍