7 വർഷത്തോളം സ്നേഹിച്ച പെണ്ണിനെ മകൻ ഉപേഷിച്ചു മറ്റൊരു ബന്ധം കണ്ടെത്തിയപ്പോൾ, മകനെ ഉപേക്ഷിക്കുകയും മകൻ ഉപേക്ഷിച്ച പെണ്ണിന് മറ്റൊരു വിവാഹം ആഡംബരമായി നടത്തിയ മാതാപിതാക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ കയ്യടി നേടുന്നത്. ബീഹാർ സ്വദേശികളായ രൂപ - വിഘ്‌നേശ് ദമ്പതികളുടെ മകനായ അങ്കിത്ത് 5 വർഷത്തോളം പ്രണയിച്ച പ്രിയ ജയ്ഷ്വാൽ എന്ന പെൺകുട്ടിയെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയെ വീട്ടുകാർ പോലും അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു . സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ഇരുവരുടെയും പ്രണയം സത്യമാണെന്ന് വിശ്വസിച്ച ഇരു വീട്ടുകാരും പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും പഠനശേഷം ജോലി ലഭിച്ചാൽ വിവാഹം നടത്താമെന്നും വാക്ക് പറഞ്ഞു വെക്കുകയായിരുന്നു .
പ്രിയ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയായതിനാൽ അങ്കിതിന്റെ ബന്ധുക്കൾക്ക് എതിർപ്പ് ശക്തമായിരുന്നു . എന്നാൽ പണത്തിലല്ല മനസിലാണ് കാര്യം എന്നും മകന് ഇഷ്ടമായിട്ടുണ്ടെങ്കിൽ പ്രിയ തന്നെ തങ്ങളുടെ മരുമകളായി വരുമെന്നും അങ്കിത്തിന്റെ മാതാപിതാക്കൾ ഉറപ്പിച്ചു പറഞ്ഞു . പ്രിയയെ ഒരുപാട് ഇഷ്ടമായ അങ്കിത്തിന്റെ വീട്ടുകാർ ഇരുകയ്യും നീട്ടി വിവാഹത്തിന് മുൻപ് തന്നെ മരുമകളായി സ്വീകരിക്കുകയും ചെയ്തിരുന്നു . എന്നാൽ തുടർപഠനത്തിനായി ബാംഗ്ലൂർക്ക് പോയ അങ്കിത്ത് അവിടെ വെച്ച് മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാവുകയും അവളെ രജിസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തതോടെ മകന് എതിരെ ശക്തമായ പ്രതികരണമാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത് .
ഉടൻ തന്നെ അങ്കിത്തിന്റെ മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും പ്രിയയെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു . ആദ്യമൊക്കെ പ്രിയ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു . അങ്കിത്തിന്റെ മാതാപിതാക്കൾ സ്വന്തം വീട്ടിൽ വെച്ച് പ്രിയയുടെ വിവാഹം ആഡംബരമായി നടത്തുകയും ചെയ്തു . തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും മകൾ പ്രിയയ്ക്ക് എഴുതി നൽകുകയും ചെയ്തു . "മകന്റെ തുടർഭാവിക്കായി നൽകാനായി ഞങ്ങൾ കരുതി വെച്ചതാണ് , പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് മകനില്ല ഒരു മകൾ മാത്രമാണ് ഉള്ളത് " എന്നാണ് അങ്കിത്തിന്റെ മാതാപിതാക്കളായ രൂപ - വിഘ്‌നേശ് ദമ്പതികൾ പറഞ്ഞത് . മകൻ പ്രണയിച്ചു വഞ്ചിച്ച പെൺകുട്ടിക്ക് നല്ലൊരു ജീവിതം സമ്മാനിച്ച മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍