സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാര്‍ഷികം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും











സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാര്‍ഷികാഘോഷം ഇന്ന് (ശനിയാഴ്ച്ച ആഗസ്റ്റ് 2) തിരുവനന്തപുരത്ത് പേരൂര്‍ക്കട സ്പെഷ്യല്‍ ആംഡ് പൊലീസ് ഗ്രൗണ്ടില്‍ നടക്കും. എസ്. പി. സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ മുഖ്യമന്ത്രി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് കേഡറ്റുകള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. 


അതിനു ശേഷം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി കേഡറ്റ്സിനൊപ്പം കേക്ക് മുറിക്കുകയും കേഡറ്റുകളുടെ പ്രവര്‍ത്തന മികവും നേട്ടങ്ങളും ഉള്‍കൊള്ളുന്ന ഇ-മാഗസിന്‍റെ പ്രകാശനവും നടത്തും. 

സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖര്‍, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ അജീത ബീഗം എന്നിവര്‍ പങ്കെടുക്കും.


പരേഡില്‍ തിരുവനന്തപുരം സിറ്റി & റൂറല്‍, കൊച്ചി സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നീ യൂണിറ്റുകളില്‍ നിന്നായി 560 കേഡറ്റുകള്‍ അണിനിരക്കും. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ പരേഡ് സംഘടിപ്പിക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍