വടക്കാഞ്ചേരി മണ്ഡലം പട്ടയ മേള ഇന്ന്.











വടക്കാഞ്ചേരി മണ്ഡലം പട്ടയ മേള ആഗസ്റ്റ് 2 ന് വൈകീട്ട് 4 മണിക്ക് വരടിയം ജി.യു.പി. സ്കൂൾ അങ്കണത്തിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.

പട്ടയമേളയിൽ അവണൂർ അംബേദ്ക്കർ നഗർ (97), ഇത്തപ്പാറ (21), മൈലാടുംകുന്ന് (8) എന്നിവിടങ്ങളിലെ 126 മിച്ചഭൂമി പട്ടയങ്ങളും, 43 വനഭൂമി പട്ടയങ്ങളും, 37 ദേവസ്വം പട്ടയങ്ങളും, 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും, 1 ഇനാം പട്ടയവും, 25 പുറമ്പോക്ക് പട്ടയവും ഉൾപ്പെടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ താമസക്കാരായ 530 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ കുമരനെല്ലൂർ തെലുങ്കർ നഗർ, മുണ്ടത്തിക്കോട് കുംഭാര നഗർ, മലാക്ക മിച്ചഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 50 വർഷത്തിലേറെയായി സ്ഥിരതാമസക്കാരായ, എന്നാൽ ഭൂമിക്ക് രേഖകളൊന്നും ഇല്ലാതിരുന്ന ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കിയതിൻ്റെ തുടർച്ചയായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍