ആഗസ്റ്റ് 8 മുതൽ 11 വരെ യുഎഇ യിൽ വെച്ച് നടക്കുന്ന ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സി. വി. അർജുന് യാത്രയയപ്പ് നൽകി. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ അധ്യക്ഷത വഹിച്ച യോഗം ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. PTA, എസ് എം സി OSA, NSS വിദ്യാർത്ഥികൾ തുടങ്ങിയവർ സമാഹരിച്ച തുക തദവസരത്തിൽ അർജുന് കൈമാറി. ഹയർസെക്കൻ്ററി പ്രിൻസിപ്പൽ സുനിത ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒഎസ്എ പ്രസിഡണ്ട് സതീഷ് കുമാർ, വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ, പിടിഎ പ്രസിഡണ്ട് സി ആർ നിഷാദ്, മാതൃസംഘം പ്രസിഡണ്ട് സജിനി ജിപ്സൺ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്
എ.എം. സീമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ലതീഷ് ആർ നാഥ് നന്ദിയും പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍