തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിര്‍വഹിച്ചു.




ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം നിര്‍വഹിച്ചു. 3.98 കോടി രൂപയുടെ കെട്ടിടവും 1.29 കോടി രൂപയുടെ ഉപകരണങ്ങളുമാണ് സജ്ജമാക്കിയത്. ഇതോടെ എല്ലാ പ്രധാന ആശുപത്രികളിലും ഡയാലിസിസ് സെന്ററുകൾ ഉള്ള ജില്ലയായി തൃശൂർ മാറി.


തൃശൂര്‍ ജില്ലയില്‍ ഇന്ന് നിര്‍വഹിച്ച മറ്റ് ഉദ്ഘാടനങ്ങള്‍


1. പഴയന്നൂർ സി.എച്ച്.സി യെ ബ്ലോക്ക് എഫ്.എച്ച്.സി ആക്കി ഉയർത്തി

. ലാബ്, കാത്തിരിപ്പ് കേന്ദ്രം (40 ലക്ഷം രൂപ)

. ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്, കോൺഫറൻസ് ഹാൾ (22.50 ലക്ഷം രൂപ)

2. ജനകീയ ആരോഗ്യകേന്ദ്രം പൈങ്കുളം നവീകരണ പ്രവർത്തനം (7 ലക്ഷം രൂപ) 

3. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം (16.63 കോടി)

4. ചേർപ്പ് സി.എച്ച്.സിയെ ബ്ലോക്ക് എഫ്.എച്ച്.സി ആക്കി (37.50 ലക്ഷം)

5. ജനകീയ ആരോഗ്യകേന്ദ്രം വെള്ളാനി - നവീകരണ പ്രവർത്തനങ്ങൾ (7 ലക്ഷം രൂപ)

6. പൊറത്തിശ്ശേരി PHC-യെ FHC ആയി ഉയർത്തിയ ആർദ്രം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (15.5 ലക്ഷം) 

7. മാള സി.എച്ച്.സിയെ ബ്ലോക്ക് എഫ്.എച്ച്.സി ആക്കി ഉയർത്തി (40 ലക്ഷം രൂപ)

8. ജനകീയ ആരോഗ്യകേന്ദ്രം പെഴുംങ്കാട് - എഫ്.എച്ച്.സി വെള്ളാങ്കല്ലൂർ (7 ലക്ഷം രൂപ)

9. കൊരട്ടി ത്വക്ക് രോഗാശുപത്രിയിലെ പുതിയ ഐ.പി ബ്ലോക്കിന്‍റെ ഉദ്ഘാടനം (17 കോടി)

10. ട്രെയിനിംഗ് സെന്‍ററിൻ്റെ ഹോസ്റ്റൽ ഉദ്ഘാടനം (2.5 കോടി)




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍