തൊഴിൽ നിയമനങ്ങൾ കാറ്റിൽ പറത്തി രാഷ്ട്രീയ കരാർ നിയമനങ്ങൾ മാത്രം നടത്തുകയും, തൊഴിലാളികളെ മറന്നുകൊണ്ട് കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി വടക്കാഞ്ചേരി റീജിയണൽ കമ്മിറ്റി നേതൃയോഗവും, പുതിയ ഭാരവാഹികളുടെ അനുമോദനവും വടക്കാഞ്ചേരി ജയശ്രീ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് കെ. എൻ. നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് സി. കെ. ഹരിദാസ്, എ. ടി. ജോസ്, എം. ആർ. രവീന്ദ്രൻ, എൻ. എ. സാബു, നഗരസഭ പ്രതിപക്ഷ നേതാവ് എസ് എ എ ആസാദ്, കൗൺസിലർമാരായ കെ ടി ജോയ്, വൈശാഖ് പി എൻ, സന്ധ്യ കൊടക്കാടത്ത്, കെ എൻ പ്രകാശൻ, ബുഷറ റഷീദ്, സിന്ധു സുബ്രഹ്മണ്യൻ, ഐ ആര്‍ മണികണ്ഠൻ, കെ അനുമോദ്
തുടങ്ങിയവർ സംസാരിച്ചു. ഐഎൻടിയുസി തൃശ്ശൂർ ജില്ല നിർവാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ. അനുമോദ്, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ടി പി ഗിരീശൻ, തെക്കുംകര മണ്ഡലം പ്രസിഡന്റ് വി എ ഷാജി, കോലഴി മണ്ഡലം പ്രസിഡന്റ് ടി ആര്‍ ജില്‍സണ്‍, നിയോജകമണ്ഡലം ഭാരവാഹികളായ കെ എച്ച് സിദ്ദിഖ്, എൻ എം വിനീഷ്, എം ആർ ലോഹിതാക്ഷൻ എന്നിവരെ അനുമോദിച്ചു. തയ്യൽ തൊഴിലാളി യൂണിയൻ അംഗത്വ വിതരണവും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍