ഇന്ന് ആവണി അവിട്ടം,രക്ഷാബന്ധൻ.

 


ശ്രാവണമാസത്തിലെ ശുക്ലപക്ഷ പൗര്‍ണമി ദിനത്തിലാണ് ഭാരതമൊട്ടാകെ രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടി വരുന്നത്. കേരളത്തിൽ ആവണി അവിട്ടമെന്നും ഈ ദിനം അറിയപ്പെടുന്നു.


സഹോദരി സഹോദരൻ്റെ കൈയ്യിൽ രാഖി കെട്ടുന്നതാണ് രക്ഷാബന്ധൻ ചടങ്ങ്. ഒരു താലത്തിൽ രക്ഷാസൂത്രം, ദീപം, മധുരപലഹാരങ്ങൾ, കുങ്കുമം എന്നിവ വെച്ച് സഹോദരനെ സഹോദരി സമീപിക്കുന്നു. സഹോദരനെ ആരതി ഉഴിഞ്ഞ് കുങ്കുമം ചാര്‍ത്തി വലത്തെ കൈയ്യിൽ രക്ഷാസൂത്രം (രാഖി) കെട്ടുന്നു. ഇതിന് ശേഷം മധുരപലഹാരം വിതരണം ചെയ്ത് സഹോദരിക്ക് പാരിതോഷങ്ങൾ നൽകുമ്പോൾ ചടങ്ങ് സമാപിക്കും. രാഖി ബന്ധിച്ചു കഴിഞ്ഞാൽ സഹോദരിയുടെ സംരക്ഷകനും ഏത് ആവശ്യങ്ങള്‍ നടത്തികൊടുക്കുന്നവനുമായി സഹോദരൻ മാറും എന്നാണ് വിശ്വാസം.


കേരളത്തിൽ ഹിന്ദു ആചാര പ്രകാരം ഇന്നത്തെ പൗർണ്ണമി ദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട് . കേരളത്തിലെ ഹിന്ദു സമൂഹം ആവണി അവിട്ടം ആയിട്ടാണ് കൊണ്ടാടുന്നത് . അതായത് ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. മഹാരാഷ്ട്രയില്‍ ഇത് നാരിയല്‍ പൂർണിമ എന്ന പേരിലാണ് ആഘോഷിക്കുന്നത്.(മഹാരാഷ്ട്രയിൽ ഇന്നേ ദിവസം വരുണദേവനെയും സമുദ്രത്തേയുമാണ് പൂജിക്കുന്നത്.


ശുക്ലപക്ഷ പൂർണിമ തിഥി.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:19 ന് ആരംഭിച്ച് ഓഗസ്റ്റ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 01:14 ന് അവസാനിക്കും.


രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പറയുന്ന കഥകളിൽ ഏറ്റവും വിശ്വാസം തോന്നുന്ന കഥ ഇങ്ങിനെയാണ്.

പണ്ട് ശിശുപാലനുമായുളള യുദ്ധത്തിൽ കൈത്തണ്ട മുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയിൽ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലിൽ മനംനിറഞ്ഞ ശ്രീ കൃഷ്ണൻ സമയമെത്തുമ്പോൾ ഈ കടം വീട്ടുമെന്ന് വാക്കുനൽകി. കൗരവസഭയിൽ വസ്ത്രാക്ഷേപസമയത്ത് ചേലനൽകി കൃഷ്ണൻ വാക്കുപാലിച്ചു എന്നുമാണ്. ഇതാണ് പിന്നീട് രാഖി അല്ലെങ്കിൽ രക്ഷാബന്ധൻ എന്ന പേരിൽ നമ്മൾ ആചരിക്കുന്നത്.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍