ജോലിവാഗ്ദാനം ചെയ്ത് 40,000 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതി പിടിയിൽ.



തൃശൂർ കളക്ട്രേറ്റിൽ റവന്യൂ ഡിപ്പാർട്ട്മെന്റിൽ റീ-സർവ്വേ ഓഫീസർ എന്ന പോസ്റ്റിൽ താൽകാലികമായി 'ജോലി വാഗ്ദാനം ചെയ്ത് വരവൂർ സ്വദേശിനിയിൽ നിന്നും 40,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ

ചേലക്കര തോന്നൂർക്കര സ്വദേശിയായ വടക്കേതിൽ വീട്ടിൽ അജിത്ത് (46)

നെയാണ് അന്വേഷണസംഘം പിടികൂടിയത്.


2023 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എംപ്ലോയ്മെന്റിലേക്ക് ജോലി സംബന്ധമായ അന്വേഷണത്തിന് പോയ വരവൂർ സ്വദേശിനിയെ പ്രതി പരിചയപ്പെടുകയും തൃശൂർ കളക്ട്രേറ്റിൽ റവന്യൂ ഡിപ്പാർട്ട് മെന്റിലേക്ക് ഇപ്പോൾ കുറേ അളുകളെ താൽകാലികമായി നിയമിക്കുന്നുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞ് ഒരു നമ്പർ കൊടുക്കുകയായിരുന്നു. കഴുത്തിൽ കേരള ഗവൺമെന്റിന്റെ ടാഗ് ഇട്ടിരുന്നതിനാലും കളക്ട്രേറ്റിൽ ആണ് ജോലിയെന്നു പറഞ്ഞതിനാലും സംശയവും തോന്നിയില്ല. വീട്ടുകാരുമായി സംസാരിച്ച്

 സ്വർണ്ണം പണം വച്ച് കിട്ടിയ പണവുമായി ഓഫീസിലെത്തി പ്രതിക്ക് 35,000 രൂപ നല്കി. പിന്നീട് 5000 രൂപയും ആവശ്യപ്പെട്ടു. അത് വടക്കാഞ്ചേരിയിലെത്തി നൽകുകയായിരുന്നു. 

 നവംബർ ഒന്നാം തിയ്യതി ശരിയാകും എന്ന് പറഞ്ഞ് പ്രതി വിശ്വസിപ്പിക്കുകയും ചെയ്തു.


 പിന്നീട് ജോലി ഒന്നും ശരിയാകാതെ വന്നപ്പോൾ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെയായപ്പോൾ ക്ടേറ്റിൽ വന്ന് അന്വേഷിച്ചപ്പോൾ ഇത് തട്ടിപ്പാണെന്നും ഇതു പോലെ നിരവധിപേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അറിയുകയും അതോടുകൂടി കളക്ടർക്കും വെസ്റ്റ് പോലീസിലും പരാതി നൽകുകയും ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 


തൃശൂർ സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശൂർ വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സാബു തോമസ്, അനൂപ് വി. ബി, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് കുമാർ, ദീപക് എന്നിവരുടെ അതിവിദഗ്ധമായ അന്വേഷണത്തിൽ കേസിലെ പ്രതിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്യുകയും ചെയ്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍