ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിൽ സെമിനാർ നടത്തി. സംഗീതത്തിൻ്റെ മാനവികത ലോകത്തെ ബോധ്യപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അഭിപ്രായപ്പെട്ടു.. ജാതി- മതാന്ധത കൊടികുത്തി വാണിരുന്ന കാലത്ത് സംഗീതം മാനവികത തന്നെയെന്ന് സ്വന്തം
ജീവിതം കൊണ്ട് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തിയതായി
ചെയർമാൻ പറഞ്ഞു.
.ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. തൊടുപുഴ മനോജ് കുമാർ ഭദ്രദീപം തെളിയിച്ച് സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് അധ്യക്ഷനായി.
ആർട് ജേണലിസം എന്ന വിഷയത്തിൽ ഡോ. ജോർജ് എസ്. പോൾ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പ്രശാന്ത് കൃഷ്ണ (പ്രിൻസിപ്പാൾ, ചിറയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ) മോഡറേറ്ററായി . ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം ആനയടി പ്രസാദ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ചെമ്പൈ സ്വാമികളുടെ പൗത്രൻ ചെമ്പൈ സുരേഷ്, ദേവസ്വം പി.ആർ.ഒ വിമൽ ജി. നാഥ്, പ്രസിദ്ധീകരണ വിഭാഗം അസി. മാനേജർ കെ. ജി. സുരേഷ് കുമാർ, എന്നിവർ സന്നിഹിതരായി. സംഗീത വിദ്യാർത്ഥികളും ആസ്വാദകരും ഉൾപ്പെടെ 90 ലേറെ പേർ സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ സർട്ടിഫിക്കറ്റുകൾ
നൽകി. ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍