കടമുറി ഇല്ലെങ്കിലും സംരംഭകനാകണം എന്ന് ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ.? ഇതാ സംസ്ഥാന സർക്കാർ കൊണ്ടുവന്നിട്ടുള്ള സുപ്രധാന ചട്ടങ്ങൾ നിങ്ങൾക്കുള്ളതാണ്.

 

10 ലക്ഷം രൂപയിൽ കുറവ് മൂലധന നിക്ഷേപം ആവശ്യമുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുള്ള സംരംഭങ്ങൾക്ക് വീടുകളിലുൾപ്പെടെ ലൈസൻസ് നൽകാൻ പുതിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു. ആൾത്താമസമില്ലാത്ത വീടുകൾ പൂർണമായും സംരംഭങ്ങൾ ആരംഭിക്കാൻ ഉപയോഗിക്കാം. ആൾത്താമസമുള്ള വീടാണെങ്കിൽ 50 ശതമാനം സ്ഥലം സംരംഭങ്ങൾക്കായി ഉപയോഗിക്കാം. വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ് അനുവദിച്ച ഇടങ്ങളിൽ ആരംഭിക്കുന്ന വൈറ്റ്, ഗ്രീൻ കാറ്റഗറി ഉത്പാദന യൂണിറ്റുകൾക്കും ഇനി ലൈസൻസ് ആവശ്യമില്ല. അതുപോലെ തന്നെ ലൈസൻസിന് അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ചട്ടത്തിൽ പറഞ്ഞ കാലയളവിനുള്ളിൽ നടപടി എടുക്കുന്നില്ലെങ്കിൽ ലൈസൻസ്/അനുമതി ലഭിച്ചതായി സംരംഭകന് കണക്കാക്കാം. 

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ വേളയിലും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രയാസം ചില സംരംഭകർ പങ്കുവെച്ചിരുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ ചർച്ച മാറ്റത്തിന്റെ വേഗത വർധിപ്പിച്ചു. ഈ മാറ്റത്തിലൂടെ ഇനി മുതൽ സാധുവായ എല്ലാ ലൈസൻസുകളുടെയും പുതുക്കൽ ഓട്ടോമേറ്റഡ് പ്രക്രിയയാവുകയാണ്. അതുപോലെ തന്നെ ആ ഘട്ടത്തിൽ ഉയർന്ന ലൈസൻസിൻ്റെ കാലാവധി സംബന്ധിച്ച വിഷയത്തിലും തീർപ്പുണ്ടായിരിക്കുന്നു. ഇനിമുതൽ എല്ലാ ലൈസൻസുകൾക്കും ചുരുങ്ങിയത് ഒരു വർഷത്തെ കാലാവധി ലഭിക്കും. ലൈസൻസ് കൈമാറുന്നതിലുണ്ടായിരുന്ന സങ്കീർണതകളും ഇനി ഉണ്ടാകില്ല. സംരംഭകത്വത്തിലും ലൈസൻസ് നിബന്ധനയിലു മാറ്റം വരുന്നില്ലെങ്കിൽ സംരംഭകൻ മാറുന്ന ഘട്ടത്തിൽ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാൻ സാധിക്കും. ഇതിനായി പുതിയ ലൈസൻസ് എടുക്കേണ്ടതില്ല.


കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിനായി വിശാലമായ തലത്തിൽ ഭേദഗതികൾ കൊണ്ടുവന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിനേയും കേരളത്തിനായി അണിനിരന്ന തദ്ദേശ സ്വയംഭരണ വകുപ്പിലേയും, വ്യവസായ വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥരെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായി മന്ത്രി പി. രാജീവ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍