സംസ്ഥാനത്ത് 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിൻ പദ്ധതിക്ക് വൻ സ്വീകരണം : വീണ ജോർജ്ജ്, ആരോഗ്യ വകുപ്പ് മന്ത്രി.

 

സംസ്ഥാനത്ത് 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിൽ ഇതുവരെ സ്ക്രീന്‍ ചെയ്തത് 18 ലക്ഷത്തോളം ആളുകൾ. ക്യാമ്പയിനിൽ പങ്കെടുത്ത 355 പേര്‍ക്ക് പുതുതായി കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചു. 283 പേര്‍ കാൻസറിന്റെ പ്രാരംഭഘട്ടത്തിലാണെന്നും കണ്ടെത്തി. വീടിന് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അല്ലെങ്കില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ കാന്‍സര്‍ പരിശോധനാ സൗകര്യം ഉണ്ട്. ദയവായി സൗകര്യം പ്രയോജനപ്പെടുത്തണം. സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, വായിലെ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള സ്ക്രീനിംഗ് അവിടെ സാധ്യമാണ്. ജനകീയ ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും സ്ക്രീനിംഗ് പരിശീലനം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍