യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു.

 


വടക്കാഞ്ചേരി : യൂത്ത് കോൺഗ്രസ്‌ ഡിവിഷൻ 20 കമ്മിറ്റി യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ മുസ്തഫ അള്ളന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഷെഫീഖ് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ശ്രീനേഷ് ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് പ്രസിഡന്റ്‌ അക്ബർഷ സ്വാഗതം പറഞ്ഞ യോഗത്തിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബിജു ഇസ്മായിൽ, ശശി മംഗലം, ബൂത്ത് പ്രസിഡന്റ്‌ അസി ആദം, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മനീഷ് വടക്കാഞ്ചേരി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ആദിൽ അഹ്‌മദ്‌, ആസിഫ് കെ. എസ് ഹസ്ബിൻ, ജുനൈദ്, സഹൽ എന്നിവർ സന്നിഹിതരായി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍