ഇന്നത്തെ യോഗത്തിൻ്റെ അടിസ്ഥാനത്തിൽ താൽക്കാലിക ആർ.ആർ.ടി അകമല കേന്ദ്രീകരിച്ച് അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. മേഖലയിലെ ഫോറസ്റ്റ് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത ജീവനക്കാരെ മറ്റു മേഖലകളിൽ നിന്ന് പുനർവിന്യസിച്ച് പരിഹരിക്കാനും ചേലക്കര, വാഴാനി പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന സോളാർ ഫെൻസിങ് പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കാനും പ്രദേശത്ത് മൃഗങ്ങളുടെ സാന്നിധ്യം അറിയാൻ സെൻസറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. വനയോര മേഖലകളിലെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പി. ആർ. ടി കളുടെ പരിശീലനം ആഗസ്റ്റ് 13 ന് ആരംഭിക്കും.
ആനകളെ ജനവാസ മേഖലയിൽ നിന്ന് തിരിച്ചയക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി വേഗത്തിൽ നടപ്പിലാക്കാനും നിർദ്ദേശം നൽകി. ഘട്ടം ഘട്ടമായി ആനകളെ ഇവിടെ നിന്നും തുരത്തി പിന്നീട് മേഖലയലേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പീച്ചി വാഴാനി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആഗസ്റ്റ്
13 ന് യോഗം ചേരും. മൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കും.
അതാത് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വീണ്ടും യോഗം ചേരാനും ജാഗ്രതാ സമിതികളുടെ സേവനം മെച്ചപ്പെടുത്താനും നടപടി വേണമെന്നും ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനം വനം വകുപ്പിൽ നിന്ന് ഉണ്ടാകണം എന്നും സമയബന്ധിതമായി എല്ലാ തീരുമാനങ്ങളും നടപ്പാക്കണം എന്നും നിർദ്ദേശം നൽകി.
എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു. ആർ. പ്രദീപ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. നഫീസ , പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം. അഷറഫ് , പഞ്ചായത്ത് പ്രസിഡൻ്റുമാർ, മറ്റു ജനപ്രതിനിധികൾ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആടൽ അരശ് IFS, DFO അഭയ് യാദവ് IFS ,ഡെപ്യൂട്ടി കളക്ടർ രാജേഷ് സി എസ് , ACP സന്തോഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍