സവർണ്ണ ബോധം സൃഷ്ടിച്ചെടുത്ത് വികസിപ്പിച്ചെടുത്ത അധികാര വിധ്വംസകതയുടെ തെളിവാണ്
ഫിലിം കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ജാതീയ പരാമര്‍ശമെന്ന്
എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
ജന്മാടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥകളെ രൂപപ്പെടുത്തിയ ചാതുർ വർണ്യത്തിന്റെ വക്താവായി അദ്ദേഹത്തെ പോലൊരാൾ മാറുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും എ ഐ വൈ എഫ്.
പട്ടിക ജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്നും, സ്ത്രീകൾ ആയത് കൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്.
സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതമായ കലയെ കേവലം ഉപഭോഗവസ്തുവായി വിലയിരുത്തുകയും, ഈ മേഖലയിൽ അനാരോഗ്യകരമായ പുതിയ അവബോധങ്ങൾ
സൃഷ്ടിക്കുകയുമാണ് അടൂർ ഗോപാലകൃഷ്ണൻ ചെയ്യുന്നത്
നവോത്ഥാനനായകര്‍ കുഴിച്ചുമൂടിയ ഫ്യൂഡലിസ്റ്റ് നയങ്ങളെയും, വരേണ്യജാതി വ്യവസ്ഥയെയും സിനിമ മേഖലയിലേക്ക് ആനയിക്കാനുള്ള ശ്രമം പ്രബുദ്ധ കേരളം അംഗീകരിക്കില്ലെന്നും
അടൂർ ഗോപാലകൃഷ്ണന്റെ ജാതീയ പരാമർശത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍