തലയെണ്ണി ജാതി സെൻസസ് അനിവാര്യം: എം.വി. വിനീത
വടക്കാഞ്ചേരി: സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവരങ്ങൾ തലയെണ്ണികൊണ്ട് നടപ്പിലാക്കുകയും വിവരങ്ങൾ പുറത്തുവിടണമെന്നും പത്ര പ്രവർത്തക യൂണിയൻ മുൻ അധ്യക്ഷ എം. വി. വിനീത ആവശ്യപ്പെട്ടു. പ്രാതിനിധ്യ ജനാധിപത്യം സമൂഹത്തിൻ്റെ എല്ലാതലങ്ങളിലും നടപ്പിലായാൽ മാത്രമേ പരിഷ്കൃതമായ ഒരു രാജ്യമായി ഭാരതം മാറുകയുളളു എന്നും എം. വി. വിനീത അറിയിച്ചു.
അഖിലകേരള എഴുത്തച്ഛൻ സമാജം വടക്കാഞ്ചേരി മേഖലയിലെ ശാഖകളായ എങ്കക്കാട്, അകമല, വടക്കാഞ്ചേരി, പുന്നംപറമ്പ്, തെക്കുംകര, മംഗലം ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തിയ വടക്കാഞ്ചേരി താലൂക്കാഫീസിനു മുൻപിൽ നടത്തിയ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ പ്രസിഡണ്ട് കെ. കെ. ജയറാം അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പി. ആർ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി. എ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, എം. എ. കൃഷ്ണനുണ്ണി, എം. എൻ. ശശികുമാർ, ടി. ബി. വിജയകുമാർ, പി. എസ്. ജയഗോപാൽ, കെ. ജി. അരവിന്ദാക്ഷൻ, വി. വി. അനിൽകമാർ, രാമൻ എങ്കക്കാട്, പി വി. സന്തോഷ്, പി. എസ്. രാജൻ, സതീഷ് തെക്കുംകര, താര ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ, രാമദാസ്, ടി. കെ. ഗോവിന്ദനെഴുത്തച്ഛൻ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍