ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 3 ഞായറാഴ്ച നടക്കുന്ന ഇല്ലം നിറ, ആഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കുന്ന മഹാഗണപതിഹോമം, ആനയൂട്ട് എന്നിവയുടെ നോട്ടീസ് പ്രകാശനം നടന്നു.
നോട്ടീസ് പ്രകാശന കർമ്മം ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വെച്ച് നടന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ ദദ്രദീപം കൊളുത്തി ഉത്രാളിക്കാവ് ദേവസ്വം ഓഫീസർ പി. വി. ഹരികൃഷ്ണൻ ഉത്രാളിക്കാവ് പൂരം ചീഫ് കോ- ഓർഡിനേറ്റർ വി. സുരേഷ് കുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. അധ്യാത്മിക ആചാര്യൻ കെ. വിജയൻ മേനോൻ , മുൻ ഉപദേശക സമിതി ഭാരവാഹികളും പൂരകമ്മിറ്റി ഭാരവാഹികളുമായ വി. സുരേഷ് കുമാർ, വി. ശ്രീധരൻ, പി. ആർ. സുരേഷ് കുമാർ, ബാബു പൂക്കുന്നത്ത്, സി. ജയേഷ് കുമാർ, ശശികുമാർ കൊടക്കാടത്ത്, ശശി ഇരുമ്പശ്ശേരി, വാർഡ് കൗൺസിലർ കെ. യു. പ്രദീപ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍