നിരവധി കേസുകളിലെ പ്രതികളെ കർണാടകയിൽ നിന്നും പിടികൂടി.



തട്ടികൊണ്ടു പോകൽ കഠിന ദേഹോപദ്രവം, നരഹത്യാശ്രമം, കവർച്ച എന്നീ കുറ്റകൃത്യങ്ങളിൽ മണ്ണുത്തി, നെടുപുഴ പോലീസ് സ്റ്റേഷനുകളിലെ കേസുകളിലെ പ്രതികളായ ചിയ്യാരം സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ സച്ചിൻ (27), ചിയ്യാരം കണ്ണങ്കുളങ്ങര സ്വദേശിയായ തയ്യിൽ വീട്ടിൽ സഞ്ജു (26 ) അമ്മാടം പള്ളിപ്പുറം സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ അജുൻ (30) എന്നിവരേയും പ്രതികൾകളുടെ സഹായിയായ മുപ്ളിയം സ്വദേശി കായിക്കോടൻ വീട്ടിൽ അജയ് ദേവ് കെ.എ (32), എന്നയാളേയുമാണ്

തൃശൂർ സിറ്റി പോലീസ് അന്വേഷണ സംഘം കർണ്ണാടകയിൽ നിന്നും അതിവിദഗ്ധമായി പിടികൂടിയത്.

വെള്ളാനിക്കര സ്വദേശിയെ ഏഴോളം പ്രതികൾ ചേർന്ന് നടത്തിയ ദേഹോപദ്രവം, വധശ്രമം, കവർച്ച എന്നിവയിൽ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

ഈ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളായ അയൻ, സഞ്ജു എന്നിവരും പ്രതികളുടെ സഹായിയായ അജയ് എന്നിവരും കർണ്ണാടകയിലുണ്ട് എന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറായ ഇളങ്കോ ആർ ഐ.പി.എസിൻെറ നിർദ്ദേശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കർണ്ണാടകയിലെത്തി അതിവിദഗ്ദമായ അന്വേഷണത്തിൽ പ്രതികളേയും നെടുപുഴ പോലീസ് സ്റ്റേഷനിലെ ചിയ്യാരം സ്വദേശിയെ തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതികളിലൊരാളായ സച്ചിൻ എന്നിവരേയും കർണ്ണാടകയിലെ കാർത്തികപ്പിള്ളിയിൽ നിന്നും ഷിമോഗയിൽ നിന്നുമായി പിടികൂടുകയായിരുന്നു. കർണ്ണാടകയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന കാറും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

ഈ കേസുകളിലെ പ്രതികൾ ഗോവയിലും കർണ്ണാടകയിലുമായി ഒളിവിൽ കഴിയുകയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദ്ദേശനുസരണം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ, ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ സുധീരൻ എന്നിവരുടെ മേൽനോട്ടത്തിൽ മണ്ണുത്തി ഇൻസ്‌പെക്ടർ കെ. സി. ബൈജു, സാഗോക്ക് ടീമംഗങ്ങളായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പഴനിസ്വാമി, സിവിൽപോലീസ് ഓഫീസർ ശ്രീജിത്ത്‌, നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജയനാരായണൻ കെ. ജി. സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ. പി സി., സിവിൽ പോലീസ് ഓഫീസർ അബീഷ് ആൻറണി എന്നിവരായിരുന്നു അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നത്.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍