ഓണത്തിന് ഒരു ലക്ഷം തൊഴിൽ



'വിജ്ഞാന കേരളം' പദ്ധതിയുടെ

ഭാഗമായി

കുടുംബശ്രീയുടെ

നേതൃത്വത്തിൽ

ഗുരുവായൂരിൽ

പ്രാദേശിക തൊഴിൽ മേള സംഘടിപ്പിക്കുകയാണ്.

ജില്ലയിലെ ആദ്യത്തെ

പ്രാദേശിക

തൊഴിൽ മേളയാണ്

ആഗസ്റ്റ് 9 ന്

ഗുരുവായൂരിൽ

നടക്കുന്നത്.

തൃശൂരിലെ ആദ്യത്തെ തൊഴിൽ മേള

എവിടെയാകണം

എന്ന ചർച്ചയിൽ

എല്ലാവരും

ഒരേ സ്വരത്തിൽ പറഞ്ഞത്

'ഗുരുവായൂർ' എന്നു മാത്രമാണ്

. തീർത്ഥാടന ടൂറിസത്തിൻ്റെ

സാദ്ധ്യത മാത്രമല്ല,

ഗുരുവായൂർ നഗരസഭ

വിവിധ പ്രവർത്തനങ്ങളിൽ

കൈവരിച്ച നേട്ടങ്ങളും കൂടി

സ്ഥലം നിശ്ചയിക്കുമ്പോൾ എല്ലാവരും ഓർത്തിട്ടുണ്ടാകണം. മാലിന്യ സംസ്കരണത്തിന്

കേരളത്തിനു മാതൃകയായ

സംഘാടക മികവാണ്

ഗുരുവായൂർ നഗരസഭ

പ്രകടിപ്പിച്ചത്.


മാലിന്യ സംസ്കരണത്തിനെന്നപോലെ,

പ്രാദേശിക തൊഴിൽ മേളയിലും

ഒരു ഗുരുവായൂർ മാതൃക

നമുക്ക് പ്രതിക്ഷിക്കാം

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,

മറ്റു ജനപ്രതിനിധികൾ,

കുടുംബശ്രീ - CDS ചെയർപേഴ്സൺമാർ,

CDS മെംബർമാർ,

42 വാർഡുകളിലേയും

ADS മെമ്പർമാർ,

സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥൻമാർ..... തുടങ്ങി എല്ലാവരുടെയും

ഒരുമിച്ചുള്ള

പ്രവർത്തനം കാണുമ്പോൾ 

മാലിന്യ സംസ്കരണത്തിനെന്ന പോലെ

തൊഴിൽ മേളയിലും

ഗുരുവായൂർ നഗരസഭ

 ചരിത്രം

സൃഷ്ടിക്കുമെന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.


ഗുരുവായൂരിൻ്റെ വികസനം,

സമീപ മുൻസിപ്പാലിറ്റികളായ

ചാവക്കാടിനും

കുന്ദംകുളത്തിനും മാത്രമല്ല

അടുത്തുള്ള

പഞ്ചായത്തുകളിലും

വലിയ സ്വാധീനം

ചെലുത്തുന്നുണ്ട്.

ഇതുപോലെ ഗുരുവായൂരിലെ

പ്രാദേശിക തൊഴിൽ മേളയായ 'പ്രതീക്ഷ',

സമീപപ്രദേശത്തെ

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൂടി

സഹായകമാകുന്നതാണ്



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍