ജൂലൈ 17നു മഴ കാരണം സ്കൂൾ അവധിയായിട്ടും, കളക്ടറേറ്റിലേക്ക് കുറച്ചു കൂട്ടുകാർ എത്തിയിരുന്നു - കളക്ടർ അർജുൻ പാണ്ഡ്യൻ.
കളക്ടറുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം.
"വാ.. വായിക്കാം "ക്യാമ്പയിന്റെ ഭാഗമായി ബുക്കുകൾ കൈമാറാൻ എത്തിയതായിരുന്നു പി. ജെ. എം. ജി. എച്ച്. എസ്. എസ് കണ്ടശ്ശാംകടവിലെ കുട്ടികളും അധ്യാപകരും. സ്കൂളിലെ കുട്ടികൾ മുഖാന്തിരം ശേഖരിച്ച 250ഓളം ബുക്കുകളാണ് "വാ.. വായിക്കാം " പദ്ധതിയിലേക്കു കൈമാറിയത്. വിദ്യാർത്ഥിയായ വിശ്വനാഥ് വരച്ച ചിത്രവും സമ്മാനിച്ചു.
തൃശ്ശൂർ ജില്ലാ ഭരണകൂടത്തിനു കീഴിൽ അംഗനവാടികൾ കേന്ദ്രീകരിച്ചു, ലൈബ്രറികൾ ഒരുക്കുന്ന പദ്ധതിയായ "വാ.. വായിക്കാം" -ന്റെ ഭാഗമായ ബുക്കതോൺ വിജയകരമായി മുന്നേറുന്നു. തലമുറ വ്യത്യാസമില്ലാതെ പുതിയൊരു വായനാ സംസ്ക്കാരം - എല്ലാവരിലേക്കും എത്തിക്കുവാൻ ഈ ക്യാമ്പയിൻ കൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. "വാ വായിക്കാം "ക്യാമ്പയിൻ തൃശ്ശൂർ ഏറ്റെടുത്തതിലുള്ള സന്തോഷവും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :
Dciptsr@gmail.com
8304851680
0 അഭിപ്രായങ്ങള്‍