അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2024-2025 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്‌ത്‌, ഇൻകം ആൻഡ് എക്‌സ്‌പെൻഡിച്ചർ സ്റ്റേറ്റ്‌മെന്റ്റ്, ബാലൻസ് ഷീറ്റ്, രസീപ്റ്റ് ആൻഡ് പേയ്മെൻറ് സ്റ്റേറ്റ്‌മെൻറ്റ്, ട്രയൽ ബാലൻസ് എന്നീ റിപ്പോർട്ടുകൾ തരുന്നതിന് രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്‌ത കവറിൽ സെക്രട്ടറി എച്ച് ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം എന്ന വിലാസത്തിൽ തപാലിലോ പ്രവർത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ജൂലൈ 21 ഉച്ചയ്ക്ക് രണ്ട് വരെയാണ്  ക്വട്ടേഷനുകൾ സ്വീകരിക്കുക. ഫോൺ : 0484 - 2754000

പുനർ ലേലം 

ഗവ ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ഹൈസ്‌കൂൾ കെട്ടിടങ്ങളോട് ചേർന്നുള്ള പഴയ ഓടിട്ട രണ്ട് ക്ലാസ് മുറികളും സ്കൂ‌ൾ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേജും  പൊളിച്ച് വിൽക്കുന്നതിനായി ജൂലൈ 25 ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ  പുനർ ലേലം നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ജൂലൈ 25 രാവിലെ  10.30 ന് മുൻപായി  നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. 

ഫോൺ:-0484-2624980

അറിയിപ്പ് 

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും, അറിയാവുന്നതാണെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.


ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെൻ്റിന് അപേക്ഷകൾ ക്ഷണിച്ചു 

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെൻ്റിന് (ഡി എ എം) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ www.srecc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. 

ഫോൺ : 0471 2570471, 9846033001 


 സീറ്റ്‌ ഒഴിവ് 

തുറവൂർ  ഗവ. ഐ ടി ഐയിൽ 2025 വർഷത്തെ പ്രവേശനത്തിന് മെക്കാനിക് ഡീസൽ, ഇലക്ട്രിഷ്യൻ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്ത‌ സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ജൂലൈ  25 വൈകുന്നേരം 5 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അപേക്ഷാ ഫോറം ഓഫീസിൽ ലഭ്യമാണ്. 

ഫോൺ : 0484-2617585, 7994105578


 സീറ്റ് ഒഴിവ് 

മഹാരാജാസ്  കോളേജിലെ ബിരുദ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കോളേജിൽ എത്തിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 21 വൈകീട്ട് നാല് വരെ അപേക്ഷകൾ സമർപ്പിക്കാം.

വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് maharajas.kreap.co.in





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍