തൃശ്ശൂർ നഗരത്തിലെ റോഡ് അപകടത്തിൽ വീണ്ടും ഒരു യുവാവിന് കൂടി ദാരുണാന്ത്യം.

സ്വകാര്യ ബസ്സുകൾ മരണപ്പാച്ചിൽ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം ഉണ്ടായത്. ജോലിസ്ഥലമായ കുന്നംകുളത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ലാലൂർ സ്വദേശി ആബേലാണ്  അപകടത്തിൽപെട്ട് മരിച്ചത്. ബസ് ദേഹത്തിൽ കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസ്സാണ്  ആബേലിനെ ഇടിച്ചിട്ടത്. ഇതേ തുടർന്ന്

പ്രദേശത്തെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. നഗരത്തിലെ റോഡുകളിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. ഒരു ദുരന്തം കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴേക്കും നഗരത്തിലെ മറ്റൊരു റോഡിൽ വീണ്ടും ദാരുണാന്ത്യം ഉണ്ടായിരിക്കുകയാണ്. അയ്യന്തോൾ റോഡിലെ സ്വകാര്യ വാഹനങ്ങളുടെ മരണപ്പാച്ചിൽ  നിർത്തുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രദേശവാസികളുടെ ജനരോഷം ശക്തമായി ഉയരുകയാണ്

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍