പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ജൂലായ് 27 ന് കേരളമെമ്പാടും ഊരുൽസവം നടത്തും.

ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ തുടക്കമാണിത്. ഇടുക്കി ജില്ലയിലെ അടിമാലി കട്ടമുടി ഉന്നതിയിലെ ഊരുൽസവത്തിൽ വൈകിട്ട് നാലിന് മന്ത്രി ഒ. ആർ. കേളു പങ്കെടുക്കും.

തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഊരുൽസവത്തിൻ്റെ ഭാഗമായി നടത്തും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍