സര്‍ക്കാര്‍ പരിപാടികളില്‍ 'കാവിക്കൊടിയേന്തിയ ഭാരതാംബ' ചിത്രം ഇനി ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ സർക്കാരിന് ഉറപ്പ് നല്‍കിയതായി വാർത്ത.

അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്നത് പരിഗണിക്കും.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. 

ചിത്രം വന്നതില്‍ ഗൂഢാലോചന ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ വാക്കൗട്ടാണ് പ്രശ്‌നം വലുതാക്കിയത് എന്ന് ഗവർണർക്ക് പരാതിയുണ്ട്.

കേരള യൂണിവേഴ്‌സിറ്റി തര്‍ക്കത്തില്‍ ഇടപെടില്ല. പ്രശ്നം പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന ഉറപ്പും നല്‍കി.

സര്‍ക്കാര്‍ പട്ടിക അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും ഗവര്‍ണര്‍ സമ്മതിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍