വായന പക്ഷാചരണം - കുമ്പളങ്ങാട് വായനശാലയിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടന്നു.

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കുമ്പളങ്ങാട് വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീറിനേയും, ഇടപ്പിള്ളി രാഘവൻ പിള്ളയേയും അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജാക്സി സിംസണും, ഇടപ്പിള്ളി രാഘവൻ പിള്ള അനുസ്മരണം വിം. എം. ചിത്രയും നിർവ്വഹിച്ചു. വടക്കാഞ്ചേരി സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ജയലത. എം. പി. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എ. വേലായുധൻ അധ്യക്ഷനായി. കെ. കെ. ജയപ്രകാശ്, കെ. കെ. തങ്കം, പി. വി. പാപ്പച്ചൻ, സി. ഉഷാദേവി ,സുരേന്ദ്രൻ എം. കെ, കൃഷ്ണപ്രിയ പി.കെ., ഗൗരി. സി എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍