മഹാത്മ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ എക്യുപ്മെൻസ് നൽകി യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടംമ്മാട്ടിൽ.

വടക്കാഞ്ചേരി: മഹാത്മ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന് വീൽച്ചെയർ, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, ടോയ്ലറ്റ് ചെയർ എന്നീ മെഡിക്കൽ ഉപകരണങ്ങൾ നൽകി തെക്കുംകര യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അനീഷ് കണ്ടംമ്മാട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി.

ഇന്ന് രാവിലെ മഹാത്മ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ  കെ. അജിത് കുമാർ അനീഷിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി. പ്രദേശത്തെ പാലിയേറ്റീവ് രോഗികൾക്ക് ഉപകാരപ്രദമാകുന്ന  ഉപകരണങ്ങൾ നൽകിയ അനീഷിനെ ട്രസ്റ്റ് ചെയർമാൻ അഭിനന്ദിച്ചു. തദവസരത്തിൽ ട്രസ്റ്റ് ഭാരവാഹികളായ പി. ജെ. രാജു, ബിജു ഇസ്മായിൽ, ശശി മംഗലം, ബാബുരാജ് കണ്ടേരി, കെ. എച്ച്. സിദ്ദീഖ്, അനു സെബാസ്റ്റ്യൻ, എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍