ഗുരുവായൂർ ദർശനത്തിന് പ്രദേശവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന പഴയ സംവിധാനം പുന: സ്ഥാപിക്കണം: സി.പി.ഐ. (എം).

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾ നേരത്തെ പ്രവേശിച്ചിരുന്ന  വരിയിലൂടെ തന്നെ ദർശന സൗകര്യം പുനസ്ഥാപിക്കാൻ ദേവസ്വം തയ്യാറാകണമെന്ന് സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രദേശവാസികൾക്ക് നിലവിൽ ദർശനത്തിനായി അനുവദിച്ചിട്ടുള്ള സമയം വർദ്ധിപ്പിക്കണമെന്നും  ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ആർ. സൂരജ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അനുവദിക്കുന്ന സമയത്ത് മറ്റു തടസ്സങ്ങളില്ലാതെയും, ദീർഘസമയം ക്യൂവിൽ നിർത്താതെയും  അകത്തേക്ക് കയറുവാനുള്ള സൗകര്യവുമൊരുക്കണം. പ്രദേശവാസികൾക്ക് ഗുരുവായൂർ ദേവസ്വം അനുവദിച്ചു വരുന്ന പ്രത്യേക പരിഗണനകളും സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ  ഭരണസമിതി തയ്യാറാവണമെന്നും  ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദിനംപ്രതി എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പു വരുത്തുന്നതിന് ദേവസ്വം നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണ്. എന്നാൽ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശ വാസികൾക്ക് ദേവസ്വം ഭരണ സമിതി നൽകി വരുന്ന സൗകര്യങ്ങളിൽ ചെറിയ തോതിൽ പോലും പ്രയാസങ്ങൾ നിഴലിക്കാതിരിക്കാൻ   ജാഗ്രത പുലർത്തണമെന്നും സി.പി.ഐ. (എം) നിർദ്ദേശിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍