തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് മരിച്ച പാവപ്പെട്ട സ്ത്രീയുടെ മരണത്തിന് ഉത്തരവാദികൾ ആരോഗ്യമന്ത്രിയും സംസ്ഥാന സർക്കാരും ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മനുഷ്യജീവൻ രക്ഷിക്കേണ്ട ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ഇത്രയും നിരുത്തരവാദപരമായി ഇടപെടുന്നത് പ്രതിഷേധാർഹമാണ്, എന്നിട്ടും സംസ്ഥാന സർക്കാർ പറയുന്നത് കേരളത്തിലെ ആരോഗ്യരംഗം നമ്പർവൺ ആണെന്നാണ്. യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം അവകാശവാദങ്ങൾ മാത്രം ഉന്നയിക്കുന്ന പിണറായി സർക്കാർ പ്രബുദ്ധരായ കേരള ജനതയ്ക്ക് കനത്ത നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍