ഇന്ന് പുലർച്ചെ പന്നിത്തടത്തുണ്ടായ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളേജിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ സാദിഖ് ആണ് ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയർത്തിയത്. എന്നാൽ രോഗിക്ക് കൃത്യമായ സമയത്ത് ചികിത്സ നൽകിയിട്ടുണ്ട് എന്നും, പുലർച്ചെ 2 .52ന് എത്തിയ രോഗിയെ 2.57ന് തന്നെ ഡോക്ടർ പരിശോധിച്ച് തുടങ്ങിയെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാധിക പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറുടെ നില അതീവ ഗുരുതരമായിരുന്നില്ല. എങ്കിലും തലക്ക് പരിക്കേറ്റതിനാൽ രോഗിയെ റെഡ് സോണിലേക്ക് മാറ്റിയതിനു ശേഷം
അവിടെ നൽകിയ ചികിത്സ കൂട്ടിരിപ്പുകാർക്ക് കാണാൻ കഴിയില്ല. 30 ബെഡ്ഡുകൾ ഉള്ള റെഡ് സോണിൽ ആ സമയത്തു മുഴുവൻ ബെഡ്ഡുകളും നിറഞ്ഞിരിക്കുന്ന സമയമായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അവിടെ ചികിത്സ നടത്തുന്നത്. അവർ ഡ്രൈവർക്ക് മികച്ച ചികിത്സയാണ് അവിടെ നൽകിയത്. അതിനാൽ ആംബുലൻസ് ഡ്രൈവറുടെ ആരോപണം തെറ്റാണെന്നും ആംബുലൻസ് ഡ്രൈവർക്ക് തെറ്റിദ്ധാരണ മൂലമാകാം ചികിത്സ നൽകിയില്ലെന്ന് തോന്നിയത്. അതേസമയം ആംബുലൻസ് ഡ്രൈവർ നിർബന്ധിച്ചാണ് രോഗിയെ കൊണ്ടുപോയതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍