കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം. ഇത് ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ ആണ്. ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമാണ് എന്ന് വി.ടി. ബല്‍റാം പറഞ്ഞു. ആരോഗ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാര്‍ സംഭവസ്ഥലത്ത് ഓടിയെത്തിയതാണ്. എന്നിട്ടും അപകടം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു മന്ത്രിമാര്‍ക്ക് വ്യഗ്രത. യഥാര്‍ത്ഥത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ ഈ അലസ സമീപനമാണ് എന്നും വി.ടി. ബല്‍റാം ആരോപിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തില്‍ പങ്കുചേരുകയും . ആദരാഞ്ജലികള്‍ അർപ്പിക്കുകയും ചെയ്തു വി.ടി. ബല്‍റാം.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍