ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു; താരം വിവാഹിതനായത് അഞ്ചു നാൾ മുമ്പ്.

ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ ഫുട്ബോൾ ലോകം. സ്പെയിനിലെ സമോറയിൽ വെച്ച് നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് (28) ദാരുണാന്ത്യം. സഹോദരൻ ആന്ദ്രേയുമൊത്ത് (26) കാറിൽ സഞ്ചരിക്കവേ കാർ എ-52 ൽ നിന്ന് തെന്നിമാറി തീപിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 12:30 ന് ആണ് അപകടം ഉണ്ടായത്.

2020 മുതൽ ലിവർപൂളിനായി തിളങ്ങിയ താരം ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗീസിനായി നാലപ്പത്തിയൊമ്പതിൽ അധികം മത്സരങ്ങൾ കളിച്ച ജോട്ടോ യുവേഫ നേഷൻസ് ലീഗ് കീരീടം നേടായ പോർട്ടുഗൽ സ്‌ക്വാഡിലെ അംഗംകൂടി ആയിരുന്നു. ക്ലിനിക്കൽ ഫിനിഷിങ്ങിനും, ട്രൈബ്ബ്ലിങ്ങിലുമെല്ലാം പകരംവെക്കാനാവാത്ത പ്രകടനം കാഴ്ച്ച താരം കൂടി ആയിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂൺ 22 ന് ആണ് താരം റൂട്ട് കാർഡോസോയെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിനും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമായി മാറിയിരിക്കുകയാണ്. ഈ വിയോഗവാർത്തയിൽ ആകെ ഞെട്ടിയിരിക്കുകയാണ് ആരാധക കൂട്ടവും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍