പുന്നംപറമ്പ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തെക്കുംകര മണ്ഡലം 12-ാം വാർഡ് ,മേപ്പാടം കുടുംബ സംഗമം DCC ജനറൽ സെക്രട്ടറി എൻ. ആർ. സതീശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ആൻ്റോ നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. ജി. ജയദീപ് , മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ജെയ്സൻ മാത്യു എന്നിവർ മുഖ്യാഥിതി കളായി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് വി. ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി മാരായ പി. വി. ഹസ്സനാർ, ജോഷി കല്ലിയേൽ , എ. എ. അഷറഫ്, എ. ആർ. സുകുമാരൻ, കൃഷ്ണകുമാർ പനങ്ങാട്ടുകര, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഐ. എ. സബീല, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി. കെ. അനിൽ കുമാർ, സേവാദൾ മണ്ഡലം ചെയർമാർ അലേഷ്യസ് ടി. ഡി. എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ജോബി വാതക്കോടത്ത് സ്വാഗതവും, ഉണ്ണികുട്ടൻ പുന്നംപറമ്പ് നന്ദിയും പറഞ്ഞു.
കുടുംബ സംഗമത്തിൽ വെച്ച് വാർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍