തെക്കുംകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് തെക്കുംകര മണ്ഡലം 17-ാം വാർഡ് ചെമ്പോട് കുടുംബ സംഗമം മുൻ DCC പ്രസിഡൻ്റ് എം.പി. വിൻസൻ്റ് (Ex MLA) ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഹരിദാസ് അച്ചിങ്ങര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. ജി. ജയദീപ് , മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ജെയ്സൻ മാത്യു എന്നിവർ മുഖ്യാഥിതി കളായി. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. കുര്യാക്കോസ് , ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ വർഗ്ഗീസ് വാകയിൽ, എൽദോ തോമസ്, ജനറൽ സെക്രട്ടറിമാരായ പി. സുനിൽകുമാർ, പി. വി. ഹസ്സനാർ, ജോഷി കല്ലിയേൽ , എ. എ. അഷറഫ്, എ. ആർ. സുകുമാരൻ , എന്നിവർ പ്രസംഗിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ തെക്കുംകര സ്വാഗതവും , ഹൈദ്രോസ് ചെമ്പോട് നന്ദിയും പറഞ്ഞു.
കുടുംബ സംഗമത്തിൽ വെച്ച് വാർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍