തൃശ്ശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാല കവരുന്നതിനു വേണ്ടി.








മുളയം കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ അച്ഛനെ സുമേഷ് കൊലപ്പെടുത്തിയത് കഴുത്തിലെ സ്വർണ്ണമാലക്ക് വേണ്ടി. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കൂട്ടികെട്ടി ചാക്കിൽ ആക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചു എന്നും പോലീസിന് സുമേഷ് മൊഴി നൽകി..ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ സുന്ദരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുന്നത്.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍