വിസ തട്ടിപ്പിലൂടെ അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികളെ എറണാകുളത്ത് നിന്ന് പിടികൂടി.



വിസ തട്ടിപ്പിലൂടെ അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികളെ എറണാകുളത്ത് നിന്ന് പിടികൂടി.

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്   രണ്ട് തവണയായി 5,50,000/- (അഞ്ചര ലക്ഷം) രൂപ വാങ്ങിയ ശേഷം വർക്കിംഗ് വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 28-03-2025 തിയ്യതി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ എറണാംകുളം കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ  വിമൽ 40 വയസ്, ഇയാളുടെ ഭാര്യ രേഷ്മ 35 വയസ് എന്നിവരെയാണ്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളത്ത് നിന്ന് പിടികൂടിയത്. 

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.  നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍