കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ പി.ഡി. സുധീശനിൽ നിന്നും വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വഴിപാടുകാരനായ പി.ഡി.സുധീശനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും സമ്മാനിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, MVI മഞ്ജു, മറ്റ് ഉദ്യോഗസ്ഥരും ഭക്തജനങ്ങളും സന്നിഹിതരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍