ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡിനെ (BATL), അതിന്റെ മാതൃ കമ്പനിയിൽ നിന്ന് വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ, ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
BATLനെ നേരിട്ട് DRDOയുടെ കീഴിൽ കൊണ്ടുവരുമെന്ന് മന്ത്രാലയം എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതിലൂടെ BATL ജീവനക്കാർ കേന്ദ്ര സർക്കാരിന് കീഴിലാവുകയും, ആത്മനിർഭർ പദ്ധതിയുടെ ഭാഗമാവുകയും ചെയ്യും. ഒരു വിദേശ സ്ഥാപനവുമായുള്ള സംയുക്ത സംരംഭമായി പ്രവർത്തിക്കുമ്പോൾ ഇത് സാധ്യമായിരുന്നില്ല.രാജ്യത്തിന്റെ തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായി, BATLന്റെ പൂർണ്ണ ശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക കൂടിയാണ് മോദി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍